തിരുവമ്പാടി: വനാതിർത്തികൾ പങ്കിടുന്ന വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആൾക്കാർക്ക് മാരകമായ പരുക്ക് ഏൽക്കുകയും കോടി കണക്കിന് രൂപയുടെ കൃഷിനാശത്തിന് കാരണമായിട്ടുള്ള വന്യമൃഗ സംരക്ഷണ നിമയം പൊളിച്ചെഴുതാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്.




 ഇന്ത്യാരാജ്യത്ത് 1972 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുന്ന വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്(എം) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ കേരള കോൺഗ്രസ് (എം) പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് പുത്തൻകണ്ടം, റോയി മുരിക്കോലിൽ, ജോസഫ് പൈമ്പിള്ളിൽ, വിൽസൺ താഴത്തുപറമ്പിൽ, ജോയി മ്ലാക്കുഴി, ജോസ് ഐരാറ്റിൽ, കാദർ ഹാജി,ഷൈജു കോയിനിലം, മാത്യു തറപ്പുതൊട്ടി, ജിമ്മി ജോർജ്ജ്, അഗസ്റ്റ്യൻ ചെമ്പുകെട്ടിക്കൽ, മാണി വെള്ളിയേപ്പിള്ളി, ജോസഫ് വയലിൽ, എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم