ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച ത്രിദിന മഡ് ഫുട്‌ബോൾ(ചെളിയിലുള്ള ഫുട്ബോൾ)മൽസരം നാടിന്റെ ആഘോഷമായി മാറി.ലാമാസിയ ബാലുശ്ശേരിയാണ് ജേതാക്കൾ.രചന ജാറം കണ്ടി റണ്ണറപ്പായി.റൊയാഡ് ഫാം ഹൗസ് വയലിൽ നടന്ന സമാപന ദിന മൽസരത്തിൽ ലാമാസിയ ബാലുശ്ശേരി,ശാന്തി സിനർജി ഓമശ്ശേരി,രചന ജാറംകണ്ടി,സമീക്ഷ ഓമശ്ശേരി ടീമുകൾ തമ്മിലായിരുന്നു മൽസരം.ആദ്യ ദിനത്തിലെ പ്രദർ ശന മൽസരത്തിൽ ഫോർസ എഫ്.സി.മാനാം കുന്ന് ജേതാക്കളായി.വിദേശികളുൾപ്പടെ തടിച്ചു കൂടിയ കാണികളിൽ ആവേശം വിതറിയാണ് മഡ് ഫുട്‌ബോൾ മൽസരം സമാപിച്ചത്.
മുൻ എം.എൽ.എ.യും മണ്ഡലം സംഘാടക സമിതി വർ.ചെയർമാനുമായ വി.എം.ഉമർ മാസ്റ്റർ ജേതാക്കൾക്ക് ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,സംഘാടക സമിതി ഭാരവാഹികളായ യു.കെ.ഹുസൈൻ,എ.കെ.അബ്ദുല്ല,അഷ്‌റഫ് കാക്കാട്ട്(റൊയാഡ്),റഫീഖ് മുണ്ടുപാറ,പി.വി.നജീബ്,മുനീർ നെല്ലാങ്കണ്ടി,രാജീവൻ മാസ്റ്റർ,ഖാസിം ഇംപ്രിന്റ് എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ 14 മുതൽ കാർഷികോൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും ഫുഡ് ഫെസ്റ്റും സാംസ്കാരിക പരിപാടികളും നടക്കും.കൊയ്ത്തുത്സവത്തോടെയാണ് ഓമശ്ശേരിയിലെ പരിപാടികൾക്ക് തുടക്കമായത്.
ഫോട്ടോ:കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന മഡ് ഫുട്‌ബോൾ മൽസരത്തിൽ ജേതാക്കളായ ലാമാസിയ ബാലുശ്ശേരിക്ക് വി.എം.ഉമർ മാസ്റ്റർ ട്രോഫി സമ്മാനിക്കുന്നു.
Post a Comment