കുന്ദമംഗലം : സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു.
ആനപ്പാറ താഴെ എടവലത്ത് തസ് ലീന (41) ആണ് ഇന്നലെ (തിങ്കളാഴ്ച) രാത്രി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ആനപ്പാറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് മുക്കം ഭാഗത്തു നിന്ന് വരികയായിരുന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റിരുന്നു
ഭർത്താവ്: അബ്ദുസമദ്.
മക്കൾ: സൻഫീർ, സിഫ് ന.
ഖബറടക്കം ഇന്ന് (06-02-2024-ചൊവ്വ) ഉച്ചയ്ക്ക് ശേഷം കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ.
إرسال تعليق