ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി പാട്ടുത്സവം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ യു.കെ.ഹുസൈൻ,എ.കെ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും ജോ:കൺവീനർ ടി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:കാർഷിക എക്സ്പോയുടെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന പാട്ടുത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്യുന്നു.
إرسال تعليق