താമരശ്ശേരി :
ഗ്രീൻവോംസ് താമരശ്ശേരി എം ആർ എഫ് സ്ത്രീകൾക്കായി നടപ്പാക്കുന്ന സ്നേഹ സാന്ത്വനം പദ്ധതി ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം സീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.എ.ഷമീർ ബാവ, ബൈജു, അരുൺ കുമാർ, ബാസിത്ത്, അഞ്ജിമ കൃഷ്ണ, എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസം , ആരോഗ്യം സംബന്ധിച്ചുള്ള അടിയന്തിര ആവശ്യങ്ങൾക്ക് 18 മാസ കാലയളവിൽ 25000 രൂപ മുതൽ പലിശരഹിത വായ്പ നൽകുന്നതാണ് സ്നേഹ സാന്ത്വനം പദ്ധതി. ഭവന നിർമ്മാണം, വിവാഹം തുടങ്ങിയ മേഖലകളിലേക്കു കൂടി ഭാവിയിൽ പദ്ധതി വ്യാപിപ്പിക്കുമെന്ന് എം.ആർ.എഫ് മാനേജർ ബൈജു പറഞ്ഞു.
നിലവിൽ 152 സ്ത്രീകൾ പ്ലാൻറിൽ ജോലി ചെയ്യുന്നു.
Post a Comment