മുത്തേരി : പ്രിക്കച്ചാൽ, പാറക്കോട്ടു തൊടിക, മക്കാട്ടൂചാൽ പ്രദേശങ്ങളുടെ റെസിഡൻസ് അസോസിയേഷനായ കരുണ ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ വാർഷികാഘോഷമായ കരുണ ഫെസ്റ്റ് 2024 ന്റെ ഭാഗമായി റെസിഡൻസിലെ മുതിർന്ന തലമുറയുടെ സംഗമം നടത്തി .
സങ്കടങ്ങളും, സന്തോഷങ്ങളും പങ്കുവെച്ചും, ഉള്ളിലൊളിപ്പിച്ച കലാ വാസനകൾ പുറത്തെടുത്തും രണ്ടു മണിക്കൂർ നീണ്ട പരിപാടിയിൽ എല്ലാവർക്കും കരുണ അസോസിയേഷന്റെ സ്നേഹ സമ്മാനവും നൽകി.
ഇത്തവണ രണ്ടു ദിവസങ്ങളിലായി നടന്ന കരുണ വാർഷികാഘോഷത്തിൽ ആദ്യ ദിനം കുട്ടികളുടെ പരിപാടികളും, രണ്ടാം ദിനം നേത്ര പരിശോധനാ ക്യാമ്പ്, മുതിർന്ന തലമുറയുടെ സംഗമം, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, റെസിഡൻസ് അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടന്നു.സാംസ്‌കാരിക സമ്മേളനം സിനിമ, സീരിയൽ നടൻ ഗിരിധർ ഉദ്ഘാടനം ചെയ്തു. ജയൻ മുത്തേരി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കെ ബാലകൃഷ്ണൻ നായർ, വിശ്വനാഥൻ, വേലായുധൻ നായർ, ഒ ടി ശങ്കരൻ നമ്പൂതിരി, സുധാകരൻ മാസ്റ്റർ, ബാലകൃഷ്ണൻ മുത്തേരി ഡിവിഷൻ കൗൺസിലർമാരായ വേണുഗോപാലൻ മാസ്റ്റർ, അനിതകുമാരി എന്നിവർ സംസാരിച്ചു.
പ്രീത പി നന്ദി പറഞ്ഞു.ക്ഷീര കർഷകനായ ശിവദാസൻ, റെസിഡൻസ് പരിപാടികൾക്ക് സ്ഥലം അനുവദിച്ച രുഗ്മിണി അമ്മ, പി എസ് സി വഴി അധ്യാപികയായി ജോലിയിൽ പ്രവേശിച്ച അനിലത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
إرسال تعليق