വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ തെച്ച്യാട് ജാഫർ വടക്കേതൊടികയുടെ വീട്ടിൽ നടന്ന പ്രാദേശിക കുടുംബ സംഗമം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ തെച്ച്യാട് ഭാഗത്ത് ജാഫർ വടക്കേത്തൊടികയുടെ വീട്ടുമുറ്റത്ത് പ്രാദേശിക പി ടി എ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
പ്രാദേശിക കുടുംബ സംഗമത്തിൽ മുഴുവൻ രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി.
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ മികച്ച സാമൂഹ്യ പങ്കാളിത്തം ഉറപ്പുവരുത്തുക, വിദ്യാലയമികവുകൾ വിദ്യാലയപരിധിയിലെ പരമാവധി ആളുകളുമായി പങ്കുവെക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ച് വരുന്നത്.

 വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ തെച്ച്യാട് ഭാഗത്തു നടന്ന കുടുംബ സംഗമത്തിൽ നിന്ന് .

ഈ വർഷം 4 ദേശീയ അംഗീകാരങ്ങൾ ഉൾപ്പെടെ കലാകായിക ശാസ്ത്രമേളകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഏറ്റവും മികച്ച വിജയങ്ങളാണ് വേനപ്പാറ യു പി സ്കൂൾ നേക്കൊണ്ടിരിക്കുന്നത്.

പ്രാദേശിക പി ടി എ യോഗങ്ങളിൽ രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ ഗൃഹ സന്ദർശനം നടത്തിയ ശേഷമാണ് പ്രാദേശിക പിടി എ യോഗങ്ങൾ സംഘടിപ്പിച്ചത്.
തെച്ച്യാടു നടന്ന കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സത്യനാരായണൻ
മാസ്റ്റർ നിർവഹിച്ചു.
പി ടി എ പ്രസിഡൻ്റ് അബ്ദുൾസത്താർ
അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, വേലായുധൻ മാസ്റ്റർ, ഭാവന വിനോദ്, ശ്രുതി സുബ്രഹ്മണ്യൻ, അധ്യാപകരായ ബിജു മാത്യു, ഷൈജൽ എൻഎച്ച്, ഫൗസിയ ഐ എം , വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് വിദ്യാർഥി പ്രതിഭകളെ ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.

Post a Comment

أحدث أقدم