വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ 69-ാം മത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുൾ നാസർ നിർവഹിക്കുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ വാർഷികാഘോഷം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.സൈമൺകിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി ഓമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് അബ്ദുള്ളക്കുട്ടി കൊളത്തക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിത രമേശ് ആയിഷ സി എ വേനപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ പൂർവവിദ്യാർഥി സംഘടനാ പ്രസിഡൻ്റ് തോമസ് ജോൺ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കോർഡിനേറ്റർ സി കെ വിജയൻ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് സ്റ്റാഫ് സെക്രട്ടി സി കെ ബിജില വിദ്യാർഥി പ്രതിനിധി ഫാത്തിമ സൻഹ റിച്ചാർഡ് സോബിൻ അധ്യാപകരായ കെ ജെ ഷെല്ലി ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും കക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ച
ചടങ്ങിൽ വെച്ച് ദേശീയ അംഗീകാരം നേടിയ ആഗ്ന യാമി, അബീറ മറിയം മുഹമ്മദ് ഷഹൽ ആമിന ജസ എന്നിവരെയും ജില്ലാ സംസ്ഥാന അംഗീകാരം നേടിയ വിദ്യാർഥി പ്രതിഭകളെയും ആദരിച്ചു. സ്കൂൾ വാർഷിക സപ്ലിമെൻ്റിൻ്റെ പ്രകാശന കർമവും നടന്നു.
വാർഷികാഘോഷ പരിപാടികൾക്ക് പി ടി എ ,എം പി ടി എ കമ്മറ്റികളും അധ്യാപകരും വിദ്യാർഥികളും നേതൃത്വം നൽകി.
Post a Comment