തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീപരിചാരകർക്കുമുള്ള ത്രിദിന പരിശീലനം നടത്തി.
ഡിസംബർ 19, 20, 21 തീയതികളിൽ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ,ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ , നഴ്സിംഗ് ഓഫീസർ ഇ ജി ഷീജ, കമ്മ്യൂണിറ്റി നേഴ്സ് ടി.എ ലിസി എന്നിവർ വിവിധ വിഷയങ്ങളിൽ വളണ്ടിയർമാർക്ക് ക്ലാസ്സുകൾ എടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് അംഗം കെ.എ മുഹമ്മദലി, പി എച്ച് എൻ ഷില്ലി എൻവി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ സംസാരിച്ചു.
إرسال تعليق