കോട്ടയം : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്.
2025 സിബിഎസ്ഇ പ്ലസ് ടു ഫലം അറിയാൻ
∙ results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in സന്ദർശിക്കുക
∙ “CBSE 10th Results 2025” അല്ലെങ്കിൽ “CBSE 12th Results 2025” എന്നതിൽ ക്ലിക്ക് ചെയ്യുക
∙ നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ എന്നിവ നൽകുക
∙ ഫലം കാണുന്നതിന് “Sumit” ക്ലിക്ക് ചെയ്യുക
∙ താത്കാലിക മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
إرسال تعليق