തിരുവമ്പാടി :
കാലവർഷക്കെടുതിയിൽ അപകടകരമായ രീതിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിൽക്കുന്ന, ഓടിഞ്ഞോ കടപുഴകിയോ വീണിട്ടുള്ളതും ഇനി വീഴാൻ സാധ്യതയുള്ളതുമായ മരങ്ങൾ വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തു‌ത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കി തിരുവമ്പാടി പഞ്ചായത്തിൽ അറിയിക്കേണ്ടതും, മരങ്ങൾ മുറിച്ചുമാറ്റാത്ത പക്ഷം ആയതിന്മേൽ ഉണ്ടാവുന്ന സകല നാശനഷ്‌ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(V) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാൽ അറിയിക്കുന്നു
എന്ന്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ / സെക്രട്ടറി ഷാജു കെ എസ് എന്നിവർ അറിയിച്ചു.


Post a Comment

Previous Post Next Post