മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിരികെ വീട്ടിലെത്താതായപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോഴാണ് മലമ്പുഴ ഡാം പരിസരത്താണെന്ന് മനസിലായത്.തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post