ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ പുനരുദ്ധാരണം നടത്തിയ അമ്പലക്കണ്ടി-ക്രസന്റ്‌ ജംഗ്‌ഷൻ-അയനിക്കാട്‌ റോഡ്‌ വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ്‌ റോഡിന്റെ പുനരുദ്ധാരണം നടത്തിയത്‌.14 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്‌ തുക.ദിനേന നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന ഗ്രാമീണ മേഖലയിലെ പ്രധാന റോഡാണിത്‌.ടാറിംഗ്‌ പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതം താറുമാറായിരുന്ന റോഡാണ്‌ പുനരുദ്ധാരണ പ്രവൃത്തി നടത്തി ഇപ്പോൾ നവീകരിച്ചത്‌.

വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,കെ.പി.ഹംസ,തടായിൽ അബു ഹാജി,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,പ്രകാശൻ കാവിലം പാറ,സകരിയ്യ നെച്ചൂളി,ഇ.കെ.മുഹമ്മദലി,ഡോ:കെ.മുഹമ്മദ്‌ അഷ്‌റഫ്‌ വാഫി,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,കെ.ടി.ഹാരിസ്‌,തോട്ടുങ്ങര മുഹമ്മദ്‌,കെ.ടി.സലാം,ജെ.കെ.സി.ചേക്കു ഹാജി,സി.വി.നാസർ,സി.വി.ബഷീർ,ശബീർ പുനത്തിൽ,ടി.പി.നാസർ,അബ്ദുൽ റസാഖ്‌ കാവിലം പാറ,ഇ.കെ.ഇബ്രാഹീം കുട്ടി,അയമു നാഗാളികാവ്‌,ജലീൽ കുഴിമ്പാട്ടിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:പുനരുദ്ധാരണം നടത്തിയ അമ്പലക്കണ്ടി-ക്രസന്റ്‌ ജംഗ്ഷൻ-അയനിക്കാട്‌ റോഡ്‌ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم