തിരുവമ്പാടി : കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ സംഘം അങ്കണത്തിൽ പ്രവർത്തം ആരംഭിച്ചു. സംഘം പ്രസിഡൻ്റ് ബാബു പൈക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിന്ദു ജോൺസൺ സ്കൂൾ ബസാറിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ സ്കൂൾ യൂണിഫോമിൻ്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. സ്കൂൾ ബസാറിൽ മേൽത്തരം കമ്പനികളുടെ യൂണിഫോം, സ്കൂൾ ബാഗ്, നോട്ടുബുക്കുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുടകൾ, പെൻസിൽ, റെയിൻ കോട്ടുകൾ, ഇൻട്രുമെൻ്റ് ബോക്സുകൾ തുടങ്ങി എല്ലാവിധ പടനോഉപകരണങ്ങളും ലഭ്യമാണ്. ഗുണ നിലവാരത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ വിലക്കുറവിൽ പടനോഉപകരങ്ങൾ ലഭിക്കുന്നു എന്നതാണ് മാർടെക്സ് സ്കൂൾ ബസാറിൻ്റെ പ്രത്യോകത.
ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസ്സി മാളിയേക്കൽ, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി കിഴുക്കരക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം രാമചന്ദ്രൻ കരിമ്പിൽ, സംഘം വൈസ് പ്രസിഡന്റ് റോബർട്ട് നെലിക്കതെരുവിൽ, ഭരണ സമിതി അംഗങ്ങളായ ഹനീഫ ആച്ചപ്പറമ്പിൽ, ഫ്രാൻസിസ് സാലസ് , അഡ്വ: ഷിബു തോട്ടത്തിൽ , ജോർജ് പാറെക്കുന്നത്ത് , മില്ലി മോഹൻ, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, അന്ന മരിയ സോണി, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, എ.കെ മുഹമ്മദ് , ഗിരീഷ് കുമാർ കൽപ്പകശ്ശേരി, മനോജ് മുകളേൽ , അബ്രാഹാം വടയാറ്റുകുന്നേൽ, സോണി മണ്ഡപത്തിൽ, വാവച്ചൻ വടക്കേത്ത് പ്രസംഗിച്ചു.
إرسال تعليق