നരിക്കുനി :
അനുദിനം യുവതലമുറയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന സാമൂഹികവിപത്തിന് എതിരെ കാറ്റലിസ്റ്റ് മെഡിക്കൽ & എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിംഗ് സെൻറർ നരിക്കുനി ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു.

തുടർന്ന് ലഹരി അല്ല പഠനവും കായിക വിനോദങ്ങളും ആണ് ലഹരി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുവാൻ കാറ്റലിസ്റ്റ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ആൺകുട്ടികളുടെ മത്സരത്തിൽ കാറ്റലിസ്റ്റ് ബുൾസ് നരിക്കുനിയും പെൺകുട്ടികളുടെ വിഭാഗത്തിൽ നരിക്കുനി വാരിയർസും വിജയികളായി. പരിപാടികളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും ഡയറക്ടർ ടിപി രൂബീഷ് നിർവഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ തേനാറുകണ്ടിയും വൈസ് പ്രസിഡണ്ട് ലൈല സിപി യും ചേർന്നു നൽകി. കാറ്റലിസ്റ്റ് സർവീസ് സ്കീം ലീഡർ യാമി ബി എൽ നന്ദി അറിയിച്ചു.

Post a Comment

أحدث أقدم