കത്തറമ്മൽ: മുജമ്മഉസ്സഖാഫത്തിൽ ഇസ്ലാമിയയുടെ കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള പ്രാക്ടിക്കൽ ക്ലാസും യാത്രയയപ്പും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. പരിസരപ്രദേശങ്ങളിലുള്ള നൂറുകണക്കിന് ഹാജിമാർ പരിപാടിയിൽ എത്തിച്ചേർന്നു. ത്യാഗ സമർപ്പണത്തിന്റെയും പരസ്പര സഹോദര്യത്തിന്റെയും സന്ദേശമാണ് പരിശുദ്ധ ഹജ്ജ് കർമ്മം നൽകുന്നതെന്ന് മുജമ്മഅ് പ്രസിഡണ്ട് സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ പറഞ്ഞു.
സഈദ് നൂറാനി കൊടുവള്ളിയുടെ പ്രാരംഭ പ്രാർത്ഥനയിൽ തുടങ്ങിയ പരിപാടിയിൽ ഹിബത്തുള്ള അദനി സ്വാഗതം ചെയ്തു. നഈം സഖാഫി കാന്തപുരം ആമുഖഭാഷണം നടത്തി. ഹജ്ജിന്റെ കാർമികത്വത്തെ കുറിച്ചുള്ള വിശദമായ ക്ലാസിന് മുഹമ്മദലി ബാഖവി മങ്ങാട് നേതൃത്വം നൽകി. മുജമ്മഅ് പ്രസിഡന്റ് സയ്യിദ് അലവി മഷ്ഹൂർ ആറ്റ തങ്ങൾ അവേലം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജനറൽ മാനേജർ പി അബ്ദുറഹ്മാൻ സഖാഫി കൽത്തറ അധ്യക്ഷത വഹിച്ചു.
ഹജ്ജ് യാത്രയയപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് റഹീം മൗലവി സംസാരിച്ചു.
മുഹമ്മദ് ബാഖവി കുന്നുമ്മൽ(കത്തറമ്മൽ മുൻ മുദരിസ്),മുഹമ്മദ് മാസ്റ്റർ ചോയിമഠം, മുഹമ്മദ് തച്ചംപൊയിൽ, അസീസ് ഹാജി പൈമ്പാലുശ്ശേരി, ജംഷീർ വെഡിങ് ഫാമിലി സെന്റർ,ഹമീദ് മുസ്ലിയാർ, റിട്ടയേർഡ് എസ് ഐ മുഹമ്മദലി EP തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പസ് യൂണിയനെ അഭിമുഖീകരിച്ച് കൊണ്ട് മുഹമ്മദ് പാനൂർ സംസാരിച്ചു. നാസർ ഹാജി ആനപ്പാറ നന്ദി പറഞ്ഞു.
إرسال تعليق