പുല്ലൂരാംപാറ സെൻറ് ജോസഫ്സ്‌ യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണബലൂണുകൾ കയ്യിലേന്തി നവാഗതർ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് മുഖാലയിൽ അധ്യക്ഷത വഹിച്ചു.
 വാർഡ് മെമ്പർ ശ്രീമതി മേഴ്സി പുളിക്കാട്ട് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് സിജോ മാളോല,
എം പി ടി എ പ്രസിഡൻറ് ജിൻസ് മാത്യു, സ്റ്റാഫ്‌ സെക്രട്ടറി റോഷിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. നവാഗതർക്ക്‌ സമ്മാനങ്ങൾ  വിതരണം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര പലഹാരങ്ങൾ നൽകി.

Post a Comment

أحدث أقدم