കൂടരഞ്ഞി:
നാടിൻ്റെ സ്വസ്ഥത അപഹരിക്കുന്ന ഭീകര രൂപമാണ് ലഹരിയെന്നും, ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും, കൂടരഞ്ഞി കോവിലകത്തുംകടവ് പോർക്കലി ഭഗവതി ക്ഷേത്ര സമിതി സംഘടിപ്പിച്ച  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ചവർക്കുമുള്ള അനുമോദന ചടങ്ങായ വിജ്ഞാന സദസ്സിൽ പാസാക്കിയ പ്രമേയത്തിലൂടെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ആഹ്വാനം ചെയ്തു.



 ക്ഷേത്ര സമിതി വൈസ് പ്രസിഡണ്ട് രാമൻകുട്ടി പാറക്കൽ അധ്യക്ഷനായ ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി.എസ്. രവി ദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു.

 വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം പഠനരംഗത്ത് വിദ്യാർത്ഥി എങ്ങിനെയായിരിക്കണമെന്നതിനെക്കുറിച്ച് ക്ലാസെടുത്തു. 

ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് അഡ്വ. പി.എ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. റിട്ട.ജില്ലാ പി.എസ്.സി. ഓഫീസർ സി.പി.സുബ്രമഹ്ണ്യൻ, മദ്രാസ് ഐ.ഐ.ടി മൂന്നാം വർഷ വിദ്യാർത്ഥി ശിവസുന്ദർ, അക്കൗണ്ടൻ്റ് വിഷ്ണു ഷാജി, മിലിട്ടറി സർവീസിൽ നിന്നും സുബേദാറായി വിരമിച്ച സുരേഷ് അക്കരപറമ്പിൽ, ക്ഷീരകർഷകൻ രാമൻകുട്ടി പാറക്കൽ, പ്രജീഷ് പ്രഭാകരവൈദ്യർ, എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികളുമായി സംവദിച്ചു. 

 കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കൗൺസിൽ അംഗം സുന്ദരൻ എ പ്രണവം, വിശ്വഹിന്ദു പരിഷത്ത് ജില്ല വൈസ് പ്രസിഡണ്ട് വേലായുധൻ പൂവ്വത്തിക്കൽ, ക്ഷേത്ര സമിതി സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, രക്ഷാധികാരികളായ അജയൻ വല്ല്യാട്ട്കണ്ടം, വേലായുധൻ ചോലയിൽ, ഗിരീഷ് കുളിപ്പാറ, ദേവസ്വം സെക്രട്ടറി ഷാജി കോരല്ലുര്, ഭാരവാഹികളായ ഷാജി കാളങ്ങാടൻ,
വിജയൻ പൊറ്റമ്മൽ, രമണി ബാലൻ, ചന്ദ്രൻ വേളങ്കോട്, മനോജ് ചായം പുറത്ത്,സജീവൻ ആലക്കൽ, കറപ്പൻ കലങ്ങാടൻ, സത്യൻ വട്ടക്കുന്നേൽ, ഷൈലജ പള്ളത്ത്, ജലജാമണി മണ്ണൂര്, എ.എം. ബിന്ദുകുമാരി എന്നിവർ ആശംസ പ്രസംഗം നടത്തി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും, വിവിധ തലങ്ങളിൽ വിജയിച്ചവർക്കും ഉപഹാരം നൽകുകയും ചെയ്തു.

ഷാജി കാളങ്ങാടൻ
പ്രസിഡണ്ട്,
ക്ഷേത്രസമിതി

ദിനേഷ് കുമാർ അക്കരത്തൊടി
സെക്രട്ടറി
ക്ഷേത്രസമിതി

Post a Comment

أحدث أقدم