ഓമശ്ശേരി :
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ പാരിസ്ഥിതികാവബോധവും പരിസ്ഥിതി
നൈപുണികളും വളർത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വിദ്യാലയങ്ങൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന അവാർഡാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ലഭിച്ചത്.
കാർഷിക ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .
മുന്നൂറോളം വിദ്യാർഥികൾക്ക് ഒന്നിച്ചിരുന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ജൈവവൈവിധ്യ പാർക്കും മുള ഉദ്യാനവും വനം വകുപ്പിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ വിദ്യാവനവും വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളുമെല്ലാം വേനപ്പാറ യു പി സ്കൂളിൻ്റെ മികവുകളാണ്.
കരനെൽ ചോളം എള്ള് കാരറ്റ് വിവിധ ഇനം പച്ചക്കറികളുമെല്ലാം സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത് മികച്ച വിളവെടുപ്പുകൾ നടത്തിയ വിദ്യാലയമാണിത്.
തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യുവും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
പ്രശസ്തിപത്രവും മെമൻ്റോയും പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് അവാർഡ്.
ഫോട്ടോ :-
മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
إرسال تعليق