ഓമശ്ശേരി :
വായന വാരാചരണത്തിൻ്റെ ഭാഗമായി വായന ദിനത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപികയും റേഡിയോ പരിപാടികളുടെ അവതാരകയുമായ സിബില മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ എമിൽ ജോസഫ് ആഗ്നയാമി ,ശ്രീലക്ഷ്മി ടി എൽ, ഫാത്തിമഷിഫ, നവനീത് ബികെ, അരുണിമ പി എന്നിവർ വായന പ്രതിജ്ഞ കവിതാലാപനം മാതൃകാവായന പുസ്തകപരിചയം എന്നിവയ്ക്ക് നേതൃത്വം നൽകി.
അധ്യാപകരായ ബിജു മാത്യു ഷെല്ലി കെ ജെ ബിജില സി കെ, സാന്ദ്ര സെബാസ്റ്റ്യൻ, സിസ്റ്റർ ജെയ്സി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
വായന വാരാചരണത്തിൻ്റെ ഭാഗമായി ക്ലാസ് ലൈബ്രറി സജ്ജീകരണം ആസ്വാദന കുറിപ്പുകൾ തയ്യാറാക്കൽ ക്വിസ്മത്സരം വായന മത്സരം അക്ഷരമരം നിർമാണം എന്നിവ സംഘടിപ്പിക്കും.
Post a Comment