വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, ലഹരിമുക്ത സമൂഹം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിജോ മാളോല അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്, വിദ്യാർത്ഥി പ്രതിനിധി പാർവണ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 2 million pledge against drugs എന്ന പ്രതിജ്ഞാ ചടങ്ങിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. ലഹരിവിരുദ്ധ ഗാനം, നൃത്താവിഷ്കാരം, സുംബ ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയിൽ അണിചേർന്നു. സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ ലഹരിയിൽ നിന്നും അകന്നുനിൽക്കനാവും എന്ന സന്ദേശവുമായി Art against drug എന്ന പേരിൽ സമൂഹ ചിത്രരചനയും സംഘടിപ്പിച്ചു.
إرسال تعليق