തിരുവമ്പാടി :
ലോക രക്തദാന ദിനത്തോടനുബന്ധിച്ച്
 തിരുവമ്പാടി ഗവ:ഐ.ടി.ഐ യിൽ റെഡ് റിബൺ ക്ലബ്ബി ൻ്റെ ആഭിമുഖ്യത്തിൽ MVR കാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ രക്തദാന ബോധവത്കരണ ക്ലാസും രക്തദാന ക്യാമ്പും നടത്തി.

  
ഇന്ന് നടന്ന രക്തദാന ക്യാമ്പ് പ്രിൻസിപ്പാൾ ഹരിശങ്കർ എ.ജെ ഉത്ഘാടനം നിർവഹിച്ചു. 
50 ലേറെ പേർ സന്നദ്ധത അറിയിച്ചതിൽ 41 പേരുടെ രക്തം ദാനം ചെയ്യാൻ സാധിച്ചു.

 ഇതിൽ ഐ.ടി.ഐയിലെ സ്റ്റാഫുകളും ട്രൈയിനികളും പങ്കാളികളായി. 
MVR കാൻസർ സെൻ്ററിൻ്റെ പ്രതിനിധികൾ രക്തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകളും, ഐ.ടി.ഐക്കുള്ള മൊമെൻ്റോയും സമ്മാനിച്ചു.

രക്തദാനത്തിന് മുന്നോടിയായി  തിങ്കളാഴ്ച നടന്ന ബോധവത്കരണ ക്ലാസിൽ MVR കാൻസർ സെൻ്ററിലെ ബ്ലഡ് ബാങ്ക് കൗൺസിലർ അഭിജിത്ത് കെ. കെ രക്തദാനത്തിൻ്റെ ആവശ്യകതയും നേട്ടങ്ങളും വിവരിച്ച് ക്ലാസ് എടുത്തു. സീനിയർ ഇൻസ്ട്രക്ടർ അബ്ദുൽ സലീം സ്വാഗതം പറയുകയും  സീനിയർ ഇൻസ്ട്രക്ടർ ലിൻ്റോ പി. വി ആശംസ അറിയിക്കുകയും RRC കോർഡിനേറ്റർ മഹ്ബൂബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment

Previous Post Next Post