താമരശ്ശേരി : ജൂലൈ 12,13 തീയതികളിൽ അണ്ടോണ നടക്കുന്ന താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മഹല്ല് പ്രസിഡണ്ട് സയ്യിദ് മുഹ്‌സിൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി സ്വലാഹുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ടി ടീ മമ്മുണ്ണി മാസ്റ്റർ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ ലത്തീഫ് സഖാഫി, ഡിവിഷൻ സെക്രട്ടറി ജസീർ ഇങ്ങാപ്പുഴ, ടിടി മുഹമ്മദ് ഹാജി, പി കെ മുഹമ്മദ് ഹാജി, പി കെ സി മുഹമ്മദ് ഹാജി,സമദ് അണ്ടോണ,സാലിം പി പി,തമീം അണ്ടോണ എന്നിവർ പങ്കെടുത്തു.


ഫോട്ടോ: എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സയ്യിദ് മുഹ്സിൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

أحدث أقدم