കൂടരഞ്ഞി : വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും കർശന നിയമം കടലാസിലൊതുക്കിയാണ് വലിയ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്ത വിധം കുതിച്ചു പായുമ്പോൾ മലയോര മേഖലയിലെ ജനങ്ങൾ ഏറെ ആശങ്കയിലാണുള്ളത്.
സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ വിടുന്ന 3.30 മുതൽ 5 വരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്. രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വർഷം മുമ്പ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി തന്നെ ഉത്തരവിട്ടത്.
അതിരാവിലെ ഓടാമെങ്കിലും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ലോറിസർവിസ് നിർത്തിവെക്കണം. തുടർന്ന് രാവിലെ 10ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതൽ വീണ്ടും നിർത്തിവെക്കണം. പിന്നീട് ഓടാവുന്നതാണ്. സ്കൂൾ സമയത്തെ ഓട്ടം തടഞ്ഞു കൊണ്ടുള്ള ഈ ഉത്തരവാണ് നിലവിൽ ഒരിടത്തും പാലിക്കാതെ കാറ്റിൽ പറത്തിയത്.
ലോറി ഡ്രൈവർമാരും നാട്ടുകാരും നിരന്തരം വാഗ്വാദങ്ങളിൽ ഏർപ്പെടുന്നതും ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് ചില ലോറി ഡ്രൈവർമാരുടെ നിലപാട്. ഇന്നലെ രാവിലെ കൂടരഞ്ഞിയിൽ അനീഷ് പുത്തൻപുരയുടെ നേതൃത്വത്തിൽ ഒരുപറ്റം രക്ഷിതാക്കൾ സ്കൂൾ പ്രവർത്തി സമയത്ത് ഓടിയ ലോറികൾ തടയുകയും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.
തുടർന്ന് സ്കൂൾ വിടുന്ന സമയമായ മൂന്നര മണിക്ക് ശേഷം സർവീസ് നടത്തുന്ന ടിപ്പറുകൾ തടയുമെന്നും അറിയിച്ചതിനെ തുടർന്ന് ഒരുപറ്റം ടിപ്പർ മുതലാളിമാരും തൊഴിലാളികളും സംഘടിച്ചെത്തി ചെറിയതോതിൽ വാക്ക് തർക്കങ്ങൾ ഉണ്ടായെങ്കിലും. പൊതു ചടങ്ങിൽ പങ്കെടുത്തതിനു ശേഷം അതുവഴി വന്ന തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെയും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെയും ഇടപെടലിനെ തുടർന്ന് സംഘർഷ സാധ്യത അവസാനിപ്പിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താൽക്കാലിക സമയ പ്രശ്നം പരിഹരിക്കാൻ തീരുമാനമായി. രാവിലെ 8. 30 മുതൽ ഒമ്പതര വരെയും. സ്കൂൾ വിടുന്ന സമയമായ 3.30 മുതൽ 4.30 സർവീസ് നിർത്തിവയ്ക്കാനും താൽക്കാലിക തീരുമാനമായി. തുടർന്ന് രണ്ടുദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേർന്ന് രണ്ട് കക്ഷികളുടെ കൃത്യമായ സമയം പ്രദർശിപ്പിക്കാനും തീരുമാനിച്ചു. അനീഷ് പുത്തൻപുര, ജോർജുകുട്ടി കക്കാടംപൊയിൽ, ഷിബു തോട്ടത്തിൽ, ജവഹർ എന്നിവർ പങ്കെടുത്തു.
إرسال تعليق