പുതുപ്പാടി: 
പുതുപ്പാടി ഗവ ഹയർ സെക്കറി സ്കൂൾ  ഹൈസ്കൂൾ  വിഭാഗത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.


 താമരശ്ശേരി എക്സൈസ് വകുപ്പിന്റെ വിമുക്തി ക്ലബ്ബും സ്കൂൾ എസ്.പി.സി , സ്കൗട്ട് ആൻഡ് ഗൈഡ്   യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നമുക്കൊരുമിക്കാം നല്ല നാളെക്കായി എന്ന വിഷയത്തിൽ താമരശ്ശേരി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ  കെ . വി
 ശ്രീജിത്ത്  കുട്ടികളോട് സംവദിച്ചു . 

   താമരശ്ശേരി സബ് ഇൻസ്പെക്ടർ കെ . കെ സുബൈർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന *ടൂ മില്യൻ പ്ലഡ്ജ്* തത്സമയ പ്രതിജ്ഞയിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.
എസ് .പി . സി , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളുടെ പ്രദർശനവും നടന്നു. സ്കൂൾ ചിത്രകലാ അധ്യാപകൻ ജോജി മാഷിൻ്റെയും ആർട്ട് ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ *ലഹരിക്കെതിരെ 'ഒരു* *കൈയ്യൊപ്പ്* പരിപാടി സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ഉപന്യാസര മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരം നൽകി . അധ്യാപകരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. 'പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി അഡീഷണൽ സബ് ഇൻസ്പെക്ടർ കെ . വി ശ്രീജിത്ത് നിർവഹിച്ചു .ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി . കെ മറിയം അധ്യക്ഷയായിരുന്നു. സ്മിത കെ , ജ്യോതി നാരായണൻ എന്നിവർ സംസാരിച്ചു. എം..പി
ഷാജികുമാർ  സ്വാഗതം ആശംസിച്ചു. എം. അരവിന്ദാക്ഷൻ  നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post