പുല്ലൂരാംപാറ :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ  ജൂൺ 5 -പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  വാർഡ് മെമ്പർ ശ്രീമതി മേഴ്സി പുളിക്കാട്ട് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ' എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

 പിടിഎ പ്രസിഡന്റ് ശ്രീ സിജോ മാളോല  അധ്യക്ഷത വഹിച്ച ചടങ്ങിൽ പുല്ലുരാംപാറ എറൈസ് സംഘടന വൈസ് പ്രസിഡന്റ് ശ്രീമതി റോസമ്മ ചാണ്ടി മുഖ്യതിഥി ആയിരുന്നു.  ചടങ്ങിൽ   സ്കൂൾ ഹെഡ്മാസ്റ്റർ  സിബി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്,  വിദ്യാർത്ഥി പ്രതിനിധി ജുവാനിറ്റ ഷിനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

 സ്കൂൾ കാർഷിക ക്ലബ്‌ അംഗങ്ങൾക്ക് വൃക്ഷത്തൈകൾ  വിതരണം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി റോഷിയ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.  ഗാനാലാപനം, പോസ്റ്റർ നിർമാണം,   പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ അജി ജോസഫ്, സിസ്റ്റർ സിൽവി, സോന ഡോണി, സിസ്റ്റർ ഷിനിമോൾ  എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Post a Comment

أحدث أقدم