പുന്നക്കൽ :
എം.എ.എം.എൽ പി & യു .പി സ്കൂളിൽ സ്കൂൾ മാനേജർ Fr. മാത്യു പെരുവേലിൽഇലഞ്ഞി വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ Fr. മാത്യു പെരുവേലിൽ പരിസ്ഥിതി ദിന സന്ദേശം നല്കി. ചടങ്ങിൽമുക്കംഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ദീപ്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. വാർഡ് മെമ്പർമാരായ ഷൈനി ബെന്നി , ലിസി സണ്ണി എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു.PTA പ്രസിഡൻ്റ് ഷെമീർ എം.എം പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു
സൗപർണ്ണിക ആർട്സ് & സ്പോട്സ് ക്ലബ് പ്രസിഡൻ്റ് സാലസ് മാത്യു, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി വിഷ്ണു എസ് വത്സൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു ചടങ്ങിന് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ അലൻദാസ് നന്ദി പറഞ്ഞു. സ്കൂളിലേക്ക് ആവശ്യമായ വൃക്ഷത്തൈകൾ സൗപർണ്ണിക ആട്സ് & സ്പോട്സ് ക്ലബ് തമ്പലണ്ണ. ആണ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ MPTA പ്രസിഡൻ്റുമാരായ ദീപ്തി ജോഷി, ജെസി അജിത് എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ. സയൻസ് അധ്യാപകൻ ബിൻസ് പോൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
إرسال تعليق