തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി.
കൊടുക്കാട്ടുപാറ മേലെ പൊന്നാങ്കയം ആദിവാസി ഉന്നതിയിൽ വച്ച് നടന്ന പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ ഡി ആൻറണി ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെഎംസിടി ഡെന്റൽ കോളേജ് റീഡർ (പി എച്ച് ഡി ) ഡോ. അരുൺ പോൾ ലഹരി വിരുദ്ധ സന്ദേശം നൽകി. 'പുകയില കമ്പനികളുടെ തന്ത്രങ്ങൾ തുറന്നുകാട്ടാം' എന്ന വിഷയത്തിൽ ഡോ. ആരോമൽ ക്ലാസ് എടുത്തു.ഫാദർ പോൾ മരിയ പീറ്റർ
(പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് )ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻ ലാൽ , മുഹമ്മദ് മുസ്തഫ ഖാൻ ,ശരണ്യ ചന്ദ്രൻ, എംഎൽഎസ്പിമാരായ ജീന, ഷീന, എസ് ടി പ്രൊമോട്ടർ കിഷോർ എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഡെന്റൽ ക്ലിനിക്,ഓറൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ്,ബോധവൽക്കരണ ക്ലാസ്സ്,ദന്ത സംരക്ഷണ കിറ്റ് വിതരണം എന്നീ പരിപാടികൾ നടത്തി.
ഡെന്റൽ കോളേജ് ജീവനക്കാരായ മാളവിക പി എ , മുഹമ്മദ് അനസ്, അർജുൻ പി ആർ , ശരത് ലാൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
إرسال تعليق