കോഴിക്കോട് :
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്
കോഴിക്കോട്, ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിലധികം മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ,എല്ലാ തരത്തിലുള്ള മണ്ണെടുക്കൽ, ഖനനം കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശനമായും നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ ഉത്തരവിട്ടു.
ജില്ലയിൽ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ
ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം
മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്ന്ന് ജില്ലാ കലക്ടർ അറിയിച്ചു.
إرسال تعليق