തിരുവമ്പാടി :
ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീമാരെ മതപരിവർത്തനവും, മനുഷ്യക്കടത്തും, ആരോപിച്ച്
കള്ളക്കേസ് എടുത്ത് ജയിലിൽ അടച്ചതും ഈ കന്യാസ്ത്രീ മാരെഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ബജരിഗദൾ പ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തിയതും ഇന്ത്യൻ മത നിരപേക്ഷതക്ക് നേരെ നടന്ന കൈയ്യേറ്റമാണ്.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെആത്മവിശ്വാസം ഭരണകൂടം വീണ്ടെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,യുഡിഎഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ,പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ,മേഴ്‌സി പുളിക്കാട്ട്,രാജു അമ്പലത്തിങ്കൽ,രാമചന്ദ്രൻ കരിമ്പിൽ,ലിസി സണ്ണി,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സുന്ദരൻ എ പ്രണവം,റോബർട്ട് നെല്ലിക്ക തെരുവിൽ,സുലൈഖ അടുക്കത്ത്,ടോമി കൊന്നക്കൽ,ജോർജ് പറക്കുന്നത്ത്, ബിജു എണ്ണാർ മണ്ണിൽ, ഷിജു ചെമ്പനാനി,മുൻ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വട്ടപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് അമൽ ടി ജെയിംസ്,ജുബിൻ മണ്ണു കുശുമ്പിൽ,ജോർജ് തെങ്ങുമൂട്ടിൽ,സജി കൊച്ചുപ്ലാക്കൽ,മറിയാമ്മ ബാബു,ബിജു വർഗീസ് പുരയിടത്തിൽ,ജിജി എടത്തനാക്കുന്നേൽ,ബാബു മൂത്തേടത്ത്,എ കെ മുഹമ്മദ് ,അജിത പാറപ്പുറത്ത് , സോണി മണ്ഡപത്തിൽ,പുരുഷന്‍ നെല്ലിമൂട്ടിൽ പ്രസംഗിച്ചു
إرسال تعليق