കോഴിക്കോട് : മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിലാക്കിയ സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് അപമാനമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരേയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരേയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു,രാജൻ വർക്കി, പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ് .പി.എം ഷുക്കൂർ., പി എം നിസാർ. പ്രസംഗിച്ചു..
إرسال تعليق