കോടഞ്ചേരി :
ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളുടെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിലും ബിജെപി സംഘപരിവാർ ഫാസിസത്തിന് കേന്ദ്രസർക്കാർ ഒത്താശ നൽകി ന്യൂനപക്ഷ വേട്ടയ്ക്കെതിരെ പിന്തുണ നൽകുന്ന നടപടിയിൽപ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധരണയും സംഘടിപ്പിച്ചു.



രാജ്യത്തിന്റെ മതേതരത്വം തകർക്കുവാൻ മനുഷ്യനെ പരസ്പരം തമ്മിലടിപ്പിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന നടപടി ബിജെപിയും കേന്ദ്രസർക്കാരുംഛത്തീസ്ഗഡ് സർക്കാരിന് പിന്തുണ നൽകുന്ന നടപടി അവസാനിപ്പിച്ച് കന്യാസ്ത്രീകൾക്ക് ജാമ്യം നൽകാൻ തയ്യാറാണെന്ന് പ്രതിഷേധ പൊതുയോഗം ആവശ്യപ്പെട്ടു.

ഡിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ സായാഹ്നധരണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ജോസ് പൈക, വിഡി ജോസഫ്,ടോമി ഇല്ലിമുട്ടിൽ, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ, ചിന്ന അശോകൻ, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് ചാലിൽ, ബേബി കളപ്പുര,ബാബു പെരിയ പുറം എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم