മുക്കം: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിൽ സംഘപരിവാറിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നു വരണം.

മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും അടിച്ചമർത്തുക എന്നത് സംഘപരിവാറിന്റെ രാജ്യവ്യാപകമായ അജണ്ടയാണ്.

അതിന്റെ ഭാഗമാണ് ഇപ്പോൾ ഛത്തിസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്,സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് മതപരിവർത്തനം എന്ന വ്യാജ ആരോപണത്തിന്റെ പേരിൽ കള്ളക്കേസിൽ അകപ്പെടേണ്ടി വന്നിട്ടുള്ളത്. 

സംഘ പരിവാരം ആജ്ഞാപിച്ചാൽ ഏത് ന്യൂനപക്ഷത്തിനെതിരായും കള്ള കേസെടുക്കുന്ന ബിജെപി ഗവർന്മെന്റിന്റെ നിലപാട് തുടർന്നുകൊണ്ടേയിരിക്കുന്നു .
ഏത് മതവിഭാഗത്തിൽ പെട്ടവനും മതമില്ലാത്തവനും സ്വതന്ത്രമായി ജിവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്.

കൃത്യമായ ഭരണഘടനാ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്.

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ഇവിടെ സംഭവിക്കുന്നത്.
കേരളത്തിൽ അധികാരം പിടിക്കുന്നതിന് വേണ്ടി മാരീച വേഷമണിയുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും യഥാർത്ഥ മുഖം ഇതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും,ന്യൂന പക്ഷ വേട്ടക്കെതിരെയും ജനാതിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് CPIM തിരുവമ്പാടി ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم