കട്ടിപ്പാറ : 
ജൂൺ 19മുതൽ ജൂലൈ 16വരെ നടത്തുന്ന വായന ക്യാമ്പയിന്റെ  ഭാഗമായി വായനാദിനത്തിൽ പുറത്ത് വിട്ട ന്യൂസ്‌ ഹണ്ടിന് തുടക്കം കുറിച്ച്  ഐ യു എം എൽ പി സ്കൂൾ കന്നൂട്ടിപ്പാറ.

വായന മാസാചരണ  ക്യാമ്പയിന്റെ അവസാനത്തിൽ വിദ്യാർഥികളെ പൊതുവിജ്ഞാനത്തിൽ പ്രഗത്ഭരാക്കുക
 എന്നതാണ് ന്യൂസ് ഹണ്ട് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് പദ്ധതി കോഡിനേറ്റർ  കെ സി ശിഹാബിന് ലോഗോ കൈമാറി  ഉദ്ഘാടനം  നിർവഹിച്ചു....

ന്യൂസ്‌ ഹണ്ടിലൂടെ പുതിയ അറിവ് ശേഖരിച്ച് തിരിച്ചറിവുകളുടെ ലോകത്തേക്ക് ആവേശത്തോടെ പ്രവേശിക്കുവാൻ കുട്ടികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 പൊതുവിജ്ഞാനത്തിന്റെ തേരിലേറിയുളള യാത്രയിലൂടെ  വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയങ്ങൾ കരഗതമാക്കാൻ സാധിക്കുമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.കെ അബൂബക്കർ കുട്ടിയും അഭിപ്രായപ്പെട്ടു.

ന്യൂസ്‌ ഹണ്ടിലൂടെ കുട്ടികൾക്ക് സാംസ്കാരിക ബോധം   ഉണ്ടാക്കുവാനും ഭാഷ വൈദഗ്ധ്യം നേടാനും കഴിയുമെന്ന് പ്രധാനധ്യാപിക  ജസീന ടീച്ചർ പറഞ്ഞു.

പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി...

 ഈ പദ്ധതി വിദ്യാർത്ഥികളുടെ ചിന്താശേഷിയെ വികസിപ്പിക്കുന്നതിലൂടെ അറിവിൻ്റെ ആർജ്ജനം അനായാസമാക്കുമെന്ന് മുൻ  എച്ച് എം അബുലൈസ് തേഞ്ഞിപ്പലം സമർത്ഥിച്ചു.

എം പി ടി എ പ്രസിഡന്റ്‌ സജ്‌ന നിസാർ,വിങ്സ് പ്രിൻസിപ്പാൾ സജീന ടീച്ചർ ,
 എസ്, ആർ, ജി കൺവീനർ ദിൻഷ ദിനേശ്, ടി ഷബീജ് , എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫൈസ് ഹമദാനി, കെ എം മിൻഹാജ്‌ , നീതു പീറ്റർ, എം എ റൂബി , പി പി അനുശ്രീ, കെ, കെ ഷാഹിന  എന്നിവർ സംബന്ധിച്ചു..
  സ്റ്റാഫ് സെക്രട്ടറി തസ്ലീന പി.പി നന്ദി പറഞ്ഞു.


Post a Comment

أحدث أقدم