തിരുവമ്പാടി :
ചത്തിസ്ഗ്ഗഡിൽ അകാരണമായി പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെ സംഘപരിവാരത്തിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും, അക്രമികളെ ജയിലിൽ അടക്കുന്നതിന് പകരം കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും സിപിഎം തിരുവമ്പാടി ലോക്കൽ കമ്മീറ്റികളുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ജോളി ജോസഫ്, ഫിറോസ്ഖാൻ, ഗീത വിനോദ്, സിപിഎം വെസ്റ്റ് ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
إرسال تعليق