തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി നന്ദന റ്റി എസ് രചിച്ച കവിതാസമാഹാരം 'പെയ്തൊഴിയാതെ' യുടെ പ്രകാശനകർമം മാധ്യമപ്രവർത്തകൻ തോമസ് വലിയപറമ്പൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് മുഖാലയിൽ ആദ്യപ്രതി ഏറ്റുവാങ്ങി. വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി എ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, അബ്ദുൾ റഷീദ്, സിജോ മാളോല ,റോഷിയ ജോസഫ്, ജിൻസ് മാത്യു.
തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുല്ലൂരംപാറ തൊട്ടിപ്പറമ്പിൽ സുരേഷ്, സുപ്രിയ ദമ്പതികളുടെ മകളായ നന്ദന സാഹിത്യമത്സരങ്ങളിൽ ഇതിനോടകം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
إرسال تعليق