കോടഞ്ചേരി :
മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം
സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം സന്നദ്ധപ്രവർത്തകനെ ആദരിക്കൽ എന്നിവ നടത്തി സമുചിതമായി ആചരിച്ചു.
അനുസ്മരണ സമ്മേളനം കെപിസിസി നിർവാഹ സമിതി അംഗം പി സി ഹബീബ് തമ്പി നീതിമാനായ ഭരണകർത്താവായിരുന്നു ഉമ്മൻചാണ്ടി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
50 തവണ രക്തദാനം നടത്തുകയും സന്നദ്ധ പ്രവർത്തകനായ ബിജു ഓത്തിക്കലിനെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കെ എം പൗലോസ്,
റോയി തോമസ്, വി ഡി ജോസഫ്,സണ്ണി കാപ്പാട്ട്മല,റോയി കുന്നപ്പള്ളി, അബൂബക്കർ മൗലവി,ആഗസ്തി പല്ലാട്ട്,ആന്റണി നീർവേലി, ലിസി ചാക്കോ, ഫ്രാൻസിസ് ചാലിൽ, തമ്പി പറ കണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ, ടോമി ഇല്ലിമൂട്ടിൽ,ആനി ജോൺ, റെജി തമ്പി, സാബു അവണ്ണൂർ, സൂസൻ വർഗീസ്,ചിന്നാ അശോകൻ, വിൽസൺ തറപ്പേൽ, ജോസഫ് ആല വേലി, ബേബി കളപ്പുര,കുമാരൻ കരിമ്പിൽ, സിദ്ധിക്ക് കാഞ്ഞിരാടൻ, ഭാസ്കരൻ പട്ടരാട്ട് എന്നിവർ പ്രസംഗിച്ചു.
إرسال تعليق