കോടഞ്ചേരി : ചത്തീസ്ഗഢില്‍ മലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് സിപിഐ(എം) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി സിപിഐ(എം) ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം ജോര്‍ജ് കുട്ടി, ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍,കെ.എ.ജോണ്‍ മാസ്റ്റര്‍, ഷെജിന്‍.എം.എസ്,സുബ്രഹ്മണ്യന്‍ എം.സി തുടങ്ങിയവര്‍ സംസാരിച്ചു. എം.എം.സോമന്‍,രജി.ടി.എസ്,ഇ.പി.നാസിര്‍,ബിന്ദു രജി,രജനി സത്യന്‍,അജയന്‍ ചിപ്പിലിത്തോട്,റാഷിദ് ഗസ്സാലി,റീന സാബു,സുധീഷ് തെയ്യപ്പാറ,അനീസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
إرسال تعليق