മുക്കം :
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മറ്റി നടപ്പാക്കുന്ന ' സ്നേഹ സ്പർശം' ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനും, മുക്കം ബി.പി മൊയ്തീൻ സേവാ മന്ദിറിനും വീൽ ചെയറുകൾ നൽകി.
കെ. പി എസ്.ടി.എ. സംസ്ഥാന സമിതി അംഗം സുധീർകുമാർ വീൽചെയറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.
മുക്കം സി എച്ച് സി ക്ക് വേണ്ടി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ സുമംഗല , മുക്കം ബി പി മൊയ്തീൻ സേവാമന്ദിർന് വേണ്ടി കാഞ്ചന കൊറ്റങ്ങൽ എന്നിവർ വീൽചെയർ ഏറ്റുവാങ്ങി.
ഉപജില്ല സെക്രട്ടറി മുഹമ്മദലി ഇ. കെ അധ്യക്ഷത വഹിച്ചു
ജില്ലാ ജോ. സെക്രട്ടറിമാരായ
സിജു .പി., ഷെറീന. ബി., ഉപജില്ല ട്രഷറർ ബിൻസ്. പി .ജോൺ , വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ സിറിൽ ജോർജ് , ബേബി സലീന ഉപജില്ലാ ഭാരവാഹികളായ രശ്മി .പി, ഹസീന .പി അസ്ബർ ഖാൻ എന്നിവർ സന്നിഹിതയായിരുന്നു.
إرسال تعليق