തിരുവമ്പാടി: 
 മികച്ച നിലവാരം പുലർത്തിയിരുന്ന കേരളത്തിൻറെ ആരോഗ്യ വകുപ്പ് മരണശയ്യയിൽ ആണന്നും അന്ത്യശ്വാസം വലിക്കും മുമ്പ് വകുപ്പ് മന്ത്രി രാജിവെച്ച് ഒഴിയണമെന്നും തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ആവശ്യപ്പെട്ടു.


 പൊതുജനാരോഗ്യ മേഖല ഇത്രമാത്രം തകർന്ന ഒരു കാലം ഉണ്ടായിട്ടില്ല. സാധാരണക്കാർ മരുന്നും ഡോക്ടറും ഉപകരണങ്ങളുമില്ലാതെ ഉഴലുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കൽ അഭയം തേടുകയാണ്.

മുസ്ലി യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം സംഘടിപ്പിച്ച സമരാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എംടി സൈദ് ഫസൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ എ.കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, റാഫി മുണ്ടുപാറ, നൗഫൽ പുതുക്കുടി, കെ.എ മോയിൻ , കെ.എം ഷൗക്കത്തലി, ഡോ. ഷബീർ, കെ.എൻ.എസ് മൗലവി, പി കെ നംഷീദ്, ശരീഫ് വെണ്ണക്കോട്, എംടി മുഹ്സിൻ, ജിഹാദ് തറോൽ , ജംഷീദ് കാളിയടത്ത്, അർഷിദ് നൂറാംതോട്, അസ്ക്കർ തിരുവമ്പാടി, പി.എം മുജീബുറഹിമാൻ, കമറുൽ ഇസ്ലാം, അൻവർ മുണ്ടുപാറ, കെ.ടി ഫൈസൽ, ഫസൽ കപ്പലാട്ട്, മുബഷിർ ആറുവീട്ടിൽ , സാബിത്ത്, മുഹമ്മദ്‌ ശാദിൽ എം.കെ, അൻഫസ് എംടി, ഫായിസ് മുഴിക്കൽ സംബന്ധിച്ചു.

Post a Comment

أحدث أقدم