കുന്നമംഗലം  :   
2026 വർഷത്തേക്കുള്ള  ഹജ്ജ് അപേക്ഷകൾ  തയ്യാറാക്കുന്നതിനും  മറ്റു  സാങ്കേതിക സഹായങ്ങൾക്കും  വേണ്ടി സംസ്ഥാന ഹജ്ജ്  കമ്മിറ്റിക്ക് കീഴിൽ  ആരംഭിക്കുന്ന ഹജ്ജ് സേവന കേന്ദ്രങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിച്ചു

സ്റ്റേറ്റ് ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ  പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു . അഡ്വ : പി ടി എ റഹീം എം എൽ എ മുഖ്യ പ്രഭാഷണം നടത്തി 

ജില്ലാ പഞ്ചായത്ത്‌ അംഗം  എം ധനീഷ് ലാൽ ,  എം ബാബുമോൻ , കെ അബ്ദുൽ മജീദ്  എന്നിവർ ആശംസകൾ അറിയിച്ചു 

ജില്ലാ ഹജ്ജ് ട്രെയിനിങ്  ഓർഗനൈസർ  നൗഫൽ മങ്ങാട് സ്വാഗതവും  മണ്ഡലം ട്രൈനിങ്ങ് ഓർഗനൈസർ  ടി പി കബീർ നന്ദിയും രേഖപ്പെടുത്തി 

ജില്ലയിലുടനീളം  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനർമാരുടെ നേതൃത്വത്തിൽ  അമ്പതോളം  സേവന കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് 

കൂടുതൽ വിവരങ്ങൾക്ക്  86065 86268 ( നൗഫൽ മങ്ങാട് ) എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

أحدث أقدم