തിരുവമ്പാടി :
ഛത്തിസ്ഗഡിലെ ദുർഗ്ഗിൽ മത പരിവർത്തനം ആരോപിച്ചു രണ്ടു കന്യസ്ത്രീകളെ കള്ള കേസിൽ ജയിലിലടച്ചതിനെതിരെ ആം ആദ്മി പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബജറങ്ദൾ പോലുള്ള വർഗ്ഗീയ സംഘടനകളെ ഉപയോഗിച്ച് രാജ്യത്തെ മറ്റു മതസ്ഥരെ ഉന്മൂലനം ചെയ്യാനും മതസൗഹർദ്ദം തകർക്കാനുമുള്ള ബിജെപി യുടെ അജണ്ടയാണ് ഇതിനു പിന്നിൽ എന്ന് പാർട്ടി ആരോപിച്ചു.
മണിപ്പൂരും മറ്റു നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചു കേക്കും വൈനും കൊടുത്ത് സ്വീകരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് പാർട്ടി പറഞ്ഞു.
ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്ന് പാർട്ടി പറഞ്ഞു . ആം ആദ്മി പാർട്ടി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബേബി തരണിയിൽ ഉത്ഘാടനം ചെയ്തു. തോമസ് പുത്തൻ പുരയ്‌ക്കൽ, സജി അഗസ്റ്റിൻ കാഞ്ഞിരത്താകുന്നേൽ, ജോൺ കൊട്ടാരത്തിൽ, തങ്കച്ചൻ തെക്കേക്കര, പോൾ മുട്ടത് എന്നിവർ നേതൃത്വം നൽകി.
إرسال تعليق