മുക്കം: വ്യാപകമായ തോതിൽ വളരുന്ന വൈവിധ്യങ്ങളായ ജീർണ്ണതകൾക്കെതിരെ പ്രതികരിക്കാൻ സമൂഹം ഒന്നിച്ച് മുന്നേറണമെന്ന് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. "നവോത്ഥാനം- പ്രവാചകനാണ് മാതൃക "എന്ന പ്രമേയത്തിൽ നടന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ മുക്കം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികവും വിശ്വാസപരവും ആയ ജീർണ്ണതകൾ വളരെ വേഗം വളരുകയും വ്യാപിക്കുകയും ചെയ്യുകയാണ്. ഇത്തരം ജീർണതകൾക്കെതിരെ പ്രതികരിക്കുകയും സമൂഹമനസാക്ഷിയെ നന്മയിലേക്ക് നയിക്കുകയും ചെയ്യുക എന്നുള്ളതാണ് സമൂഹ നേതൃത്വത്തിന്റെ ധർമ്മമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ധാർമികതയും നൈതികതയും സമൂഹ നേതൃത്വത്തിന് കൈമോശം വരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി വിദ്വേഷം പ്രചരിപ്പിക്കാൻ ഭരണകൂടങ്ങൾ പോലും തയ്യാറാകുന്ന സ്ഥിതിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് സാദിക്കലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഷബീർ കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി.
സി കെ ഉമ്മർ സുല്ലമി, അബ്ദുൽ റഷീദ് അൽ ഖാസിമി, ചാലൂളി അബൂബക്കർ, അബൂബക്കർ മാളിയേക്കൽ, അബ്ദുൽ ഷുക്കൂർ മുട്ടാത്ത്, കോയ കുട്ടി കറുത്തപറമ്പ്, കെ പി മുഹമ്മദ് മാസ്റ്റർ, ശരീഫ് പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു.
വനിതാ സമ്മേളനത്തിൽ റഹീന ഖമർ ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു. നബീലാ കുനിയിൽ ഉദ്ഘാടനം ചെയ്തു. ആമിന ടീച്ചർ പൂളപ്പൊയിൽ, സുബൈദ കക്കാട് സംസാരിച്ചു.
യുവജന സമ്മേളനത്തിൽ ദാവൂദ് കക്കാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര ഉദ്ഘാടനം ചെയ്തു. ഫസലുറഹ്മാൻ കക്കാട്, ഷെഫീഖ് പൊറ്റശ്ശേരി, സുഹൈൽ കറുത്തപറമ്പ്, ഡോക്ടർ ടിപി റാഷിദ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥി സമ്മേളനത്തിൽ ജിനു ജസ്ലിൻ കാരമൂല അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി ഉദ്ഘാടനം ചെയ്തു. അസീൽ മുഹമ്മദ് കൂടരഞ്ഞി, സൈനുൽ ആബിദീൻ കാരശ്ശേരി, അൻസാം മുക്കം, നിഹാൽ സാദിഖ് കാരമൂല എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു
إرسال تعليق