കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘരൂപീകരണയോഗം നടന്നു.
കോഴിക്കോട് മെഡിക്കൽകോളേജ് ഡോ. സാജു മെമ്മോറിയൽ ലക്ചർ ഹാളിൽ വെച്ചു നടന്ന യോഗം; കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത കോഴിക്കോട്
ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ്
മഹറൂഫ് മണലോടി അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ മുഖ്യാതിഥിയായി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു കോർപ്പറേഷൻ കൗൺസിലർമാരായ ആയ ഇ എം സോമൻ, കെ മോഹനൻ, സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ സംസ്ഥാന സെക്രട്ടറി ചന്ദ്രശേഖരപ്പിള്ള , എബി, ഷെഫീക്ക് എന്നിവർ സംസാരിച്ചു.
ഉത്തർപ്രദേശിൽ വച്ച് നടന്ന ഓപ്പൺ നാഷണലിൽ ഷോട്ട്പുട്ടിൽ സ്വർണ്ണമെഡൽ നേടിയ ഡോൺ മരിയ ടോണി , വോളിബോളിൽ നാഷണലിൽ വെള്ളിമെഡൽ നേടിയ ആനന്ദ് കെ., ജോൺ ജോസഫ് ഇ.ജെ. എന്നിവരെ ആദരിച്ചു. മികച്ച വോളിബോൾ കോച്ച് ആയ ലിജോ.ഇ. ജോണിനെയും ആദരിച്ചു.
സംസ്ഥാന ജൂണിയർ മീററ് വിജയത്തിനായി കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് ചെയർമാനും സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ ജനറൽ കൺവീനറും വർക്കിങ്ങ് പ്രസിഡണ്ട് മെഹ്റൂഫ്മണലൊടി കൺവീനർ കെ.എം ജോസഫ് മാസ്റ്റർആയി 101 അംഗ സംഘാടക സമിതി രൂപികരിക്കുകയും ചെയ്തു.
വിവിധ പ്രവർത്തനങ്ങൾക്ക് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 17 സബ്- കമ്മറ്റികളും രൂപികരിച്ചു പ്രവർത്തനമാരംഭിച്ചു
إرسال تعليق