തിരുവമ്പാടി :
സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ ഓഗസ്റ്റ് 7,8 തീയതികളിലായി നടന്ന സ്കൂൾ കലോത്സവത്തിൽ നിരവധി പ്രതിഭകൾ മാറ്റുരച്ചു.


 കലോത്സവം ചിത്രകാരൻ കെ. ആർ ബാബു ഉദ്ഘാടനം ചെയ്തു.' സ്കൂൾ അസിസ്റ്റന്റ് മാനേജർ  ഫാദർ ജേക്കബ് തിട്ടയിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ചു. 

 ജിതിൻ പല്ലാട്ട് (പിടിഎ പ്രസിഡൻറ്) റിയാസ് കെ (പിടിഎ വൈസ് പ്രസിഡൻറ്), ഫൗസിയ ഷംസു (എം പി ടി എ പ്രസിഡൻ്റ്)അനുപമ നെൽസൺ (കൺവീനർ), ലിസി കെ പി (ജോയിന്റ്  കൺവീനർ )എന്നിവർ സംസാരിച്ചു.ഏഴു വേദികളിലായി ആയിരത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.മത്സരത്തിൽ യെല്ലോ ഹൗസ് കലാകിരീടത്തിന് അർഹരായി. വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകളെ തിരിച്ചറിഞ്ഞ 'ശ്രുതിലയം 2k25' നു ഇന്ന് തിരശ്ശീല വീണു.

Post a Comment

أحدث أقدم