താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ നിരന്തര വീഴ്ചകളിൽ പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധി സംഘം ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു .
രാത്രി 10 മണി വരെ കാഷ്വലിറ്റിയിൽ രണ്ട് ഡോക്ടർ സേവനം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ,സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ,മെഡിക്കൽ ഉപകരണങ്ങൾ കാലപ്പഴക്കം ചെന്നതാണെന്നും പുതിയത് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫസൽ പാലങ്ങാട് ,ജില്ലാ സെക്രട്ടറി എം പി സി ജംഷിദ്, നിയോജക മണ്ഡലം ഭാരവാഹികളായ അബിൻ യു കെ ,അഡ്വ ആസിഫ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق