തിരുവമ്പാടി :
തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു.പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ പതാക ഉയർത്തി. വാർഡ് മെമ്പർ എ പി ബീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, എസ്എംസി ചെയർമാൻ പി ജിഷി, ചെറുപ്ര റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എസ് ജയരാജൻ, കെ കെ ദിവാകരൻ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി പ്രസംഗം, ദേശഭക്തി ഗാനാലാപനം,ക്വിസ്, പതാക നിർമ്മാണം, പതിപ്പ് പ്രകാശനം, സമ്മാന ദാനം, മധുരവിതരണം എന്നിവ നടന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം ശ്രദ്ധേയമായി.
إرسال تعليق