ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയിൽ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം മകൻ ബാബു (47) ഓടി രക്ഷപ്പെട്ടു. പിന്നാലെ പ്രതിയെ ബാറിൽനിന്ന് പൊലീസ് പിടികൂടി. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ചോരവാര്‍ന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജ്. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബാബു ഇറച്ചിവെട്ടുകാരനാണ്.

Post a Comment

Previous Post Next Post