തിരുവമ്പാടി :
വയനാട് എം പിയായിരുന്ന രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം രാജ്യസഭാ എം പി അഡ്വക്കേറ്റ് ജെബി മേത്തർ അത്തിപ്പാറയിൽ അനുവദിച്ച 4. 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അത്തിപ്പാറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു,
വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി, വൈസ് പ്രസിഡണ്ട്, കെ എ അബ്ദുറഹ്മാൻ, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, മനോജ് സെബാസ്റ്റ്യൻവാഴേപ്പറമ്പിൽ, ഷക്കത്ത് കൊല്ലളത്തിൽ,ലിസി മാളിയേക്കൽ, മുഹമ്മദാലി, റോയ് തോമസ് കടപ്രയിൽ, മേവിൻ പി സി,അപ്പു കോട്ടയിൽ, തുടങ്ങിയവർ സംസാരിച്ചു, ജോസ് സെബാസ്റ്റ്യൻ ചേർക്കാപ്പുഴ നന്ദി പറഞ്ഞു.
Post a Comment