തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിലെ ഓണാഘോഷപരിപാടി 'ഓണത്തകൃതി' വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് മുഖാലയിൽ, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ,  എംപിടിഎ പ്രസിഡൻറ് ജിൻസ് മാത്യു,  ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് തുടങ്ങിയവർ  സന്നിഹിതരായിരുന്നു. കുട്ടികൾ ആർപ്പുവിളികളോടെ മാവേലിയെ വരവേറ്റു.  വിദ്യാർഥികൾക്കും അധ്യാപകർക്കും  രക്ഷിതാക്കൾക്കുമായി വിവിധ ഓണക്കളികൾ സ്കൂൾ അങ്കണത്തിൽ നടത്തി.  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.

Post a Comment

أحدث أقدم